കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി പെണ്‍കുട്ടി കോടതിയെ സമീപിക്കും

  • By Staff
Google Oneindia Malayalam News

കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പെണ്‍കുട്ടിയും മാതാപിതാക്കളും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കാനും നീക്കമുണ്ട്.

ഒരു സ്ത്രീയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി ബി ഐക്കെതിരെ പെണ്‍കുട്ടിയുടെ അഛനമമ്മമാര്‍ നിയമനീക്കം നടത്താനൊരുങ്ങുന്നത്. പെണ്‍കുട്ടിയുടെ താമസസ്ഥലത്തു വെച്ചു തന്നെയാവണം ചോദ്യം ചെയ്യുന്നതെന്ന വ്യവസ്ഥയും സി ബി ഐ ലംഘിച്ചു.

പെണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ സൂര്യനെല്ലി കേസിലെ പ്രതിയായ മേരിയെ അനുവദിച്ചതിനെയും കോടതിയില്‍ ചോദ്യം ചെയ്യും.

പെണ്‍കുട്ടിയെ കൊണ്ട് ഒരു പുതിയ മൊഴി നല്‍കിപ്പിച്ച് അത് സൂര്യനെല്ലി കേസില്‍ വാദിഭാഗത്തിന്റെ ഭാഗത്തെ ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിബിഐ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയില്‍ അടുത്തു തന്നെ സൂര്യനെല്ലി കേസിലെ പ്രതിഭാഗത്തിന്റെ അപ്പീല്‍ പരിഗണനയ്ക്കുവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X