സിബിഐക്കാരെ അറസ്റ് ചെയ്യണം: വിഎസ്
തിരുവനന്തപുരം: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് പീഡിപ്പിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ അറസ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച ഒു പ്രസ്താവനയിലാണ് അച്യൂതാനന്ദന്‍ ഈ ആവശ്യം ഉന്നയിച്ചത്.
സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിഎസ് ഹൈക്കോടതിയോടും അഭ്യര്‍ത്ഥിച്ചു. കേസില്‍ പ്രതിയോ സാക്ഷി പോലുമോ അല്ലാത്ത പെണ്‍കുട്ടിയെ പോളിഗ്രാഫ് ടെസ്റിിന് വിധേയമാക്കാനുള്ള സിബിഐ നീക്കം തികച്ചും തെറ്റാണെന്നും വിഎസ് പറഞ്ഞു.
പെണ്‍കുട്ടിയെ സിബിഐ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് താനും ഹൈക്കോടതിയെ സമീപിക്കുമെന്ന് സുര്യനെല്ലി കേസിലെ മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ സി. ജനാര്‍ദ്ദനക്കുറുപ്പ് പറഞ്ഞു. ഈ സംഭവത്തില്‍ താന്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷനെ സമീപിക്കുമെന്നും ജനാര്‍ദ്ദനക്കുറുപ്പ് പറഞ്ഞു.












Click it and Unblock the Notifications