പാകിസ്ഥാനില്‍ തീവ്രവാദി അക്രമം; 4 മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഒരു ക്രിസ്ത്യന്‍ ആശുപത്രിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
ടക്സിലയിലെ മിഷണറി ആശുപത്രിയില്‍ ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച രാവിലെ 7.30ഓടെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. പാകിസ്ഥാനികളായ മൂന്ന് നഴ്സുമാരും ഒരു തീവ്രവാദിയുമാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സ്വയം മരണം വരിക്കുകയായിരുന്നു.
ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ മരണത്തിനിടയാക്കിയ ക്രിസ്ത്യന്‍ സ്കൂള്‍ മിഷണറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ആശുപത്രിക്ക് നേരെ ആക്രമണം നടന്നത്.
വിദേശികളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, ഓസ്ട്രേലിയാ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കളിക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് വ്യക്തമാക്കി.












Click it and Unblock the Notifications