സത്യം കണ്ടെത്താന്‍ എന്തും ചെയ്യുമെന്ന് ആന്റണി
ദില്ലി : മന്ത്രി കെ. വി. തോമസിനെതിരെ വ്യാജ രേഖ ചമച്ചവരെ എന്തുവില കൊടുത്തും കണ്ടെത്തുമെന്ന് മുഖ്യമന്ത്രി.
ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ ഒരുകാലത്തും കണ്ടെത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് താന്‍ മുഖ്യമന്ത്രി പദമൊഴിയണമെന്നാവശ്യപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കേസില്‍ സത്യം പുറത്തു കൊണ്ടു വരാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തും.
സത്യമറിയാന്‍ ജനങ്ങള്‍ക്കാഗ്രഹമുണ്ട്. ഒരു മന്ത്രിക്കെതിരെ വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കുമെന്ന് ആന്റണി ഉറപ്പിച്ചു പറഞ്ഞു.












Click it and Unblock the Notifications