Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണഭോക്താക്കളുടെ പേര് വെളിപ്പെടുത്തണം

കൊച്ചി : പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന 18 പദ്ധതികളുടെയും ഉപഭോക്താക്കളുടെ പേരു വിവരം വെളിപ്പെടുത്തുന്ന ധവള പത്രം പുറപ്പെടുവിക്കണമെന്ന് ബിജെപി.

പദ്ധതികളുടെ ഗുണഫലം അര്‍ഹിക്കുന്ന വ്യക്തികള്‍ക്ക് കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം പത്മനാഭാചാര്യ ആരോപിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വളര്‍ത്തിയതിന് കേരളത്തിലെ ഇരു മുന്നണികളും ഉത്തകവാദികളാണ്. കേരളത്തിലെ തൊഴിലില്ലാപ്പടയുടെ എണ്ണം 40 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇരുമുന്നണികളും മാറിമാറി നടപ്പാക്കിയ സാമ്പത്തിക വിദ്യാഭ്യാസ നയങ്ങളുടെ പരിണിതഫലമാണ് ഈ തൊഴിലില്ലായ്മയെന്ന് പത്മനാഭാചാര്യ ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ നിരക്കു വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് യുഡിഎഫ് സര്‍ക്കാരിനുളളത്. കേരളത്തില്‍ ദേശീയ ജനാധിപത്യ സംഖ്യം വികസിപ്പിക്കാന്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്, മുസ്ലീംലീഗ് ഒഴികെയുളള കക്ഷികളുമായി യോജിക്കും. വ്യത്യസ്ത കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ കക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് പത്മനാഭാചാര്യ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+