കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തുന്ന ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ സംവരണം നല്‍കുന്നത് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനെ കുറിച്ച് ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായെടുക്കാത്തതില്‍ ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, കെ. പത്മനാഭന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അസന്തുഷ്ടി രേഖപ്പെടുത്തി.
ഹയര്‍ സെക്കന്ററി സ്കൂളുകള്‍ നടത്തുന്ന സമുദായത്തിന് 10 ശതമാനം സീറ്റ് സംവണം നല്‍കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഖില കേരള ധീവര സഭ, കേരള എഴുത്തഛന്‍ സമാജം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.
ചീഫ് സെക്രട്ടറിയുടെ വിശദീകരണം ആഗസ്ത് 19ന് കോടതി കേള്‍ക്കും.












Click it and Unblock the Notifications