Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-മെപ് ക്ലാസ് റൂം കൊച്ചിയിലും

കൊച്ചി : എക്സിക്യൂട്ടീവുകള്‍ക്കുളള ഒരു വര്‍ഷത്തെ വിദൂര പഠന ഡിപ്ലോമാ കോഴ്സിന് കൊച്ചിയില്‍ ക്ലാസ് റൂം ആരംഭിക്കാന്‍ കോഴിക്കോട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തീരുമാനിച്ചു.

കോഴിക്കോട് ഐഐഎം മെയ് മാസത്തില്‍ ആരംഭിച്ച ഇ-മെപ് (എക്സിക്യൂട്ടീവ് മാനേജ്മെന്റ് എജ്യൂക്കേഷന്‍ പ്രോഗ്രാം) എന്ന കോഴ്സിനാണ് കൊച്ചിയില്‍ ക്ലാസ് റൂം വരുന്നത്. ഹ്യൂസ് എസ്കോര്‍ട്ട്സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ഈ കോഴ്സ് ഇത്തരത്തിലുളള ഏഷ്യയിലെ ആദ്യ കോഴ്സാണ്.

ദില്ലിയിലുളള ഉപഗ്രഹ സംവിധാനം വഴിയാണ് ക്ലാസ് മുറികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത്. എട്ടു നഗരങ്ങളിലായി 12 ക്ലാസ് മുറികളാണ് ആകെയുളളത്. 16 നഗരങ്ങളിലേയ്ക്ക് ക്ലാസ് മുറികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ കേന്ദ്രം വരുന്നത്.

കോഴിക്കോട് ഐഐഎം കാമ്പസില്‍ നിന്നുളള ലക്ചറുകള്‍ മറ്റു ക്ലാസ് റൂമുകളില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം. ഇന്റര്‍നെറ്റ് വഴിയോ ക്ലാസ് റൂമിനായി തയ്യാറാക്കിയിട്ടുളള പ്രത്യേക ശബ്ദ സംവിധാനം വഴിയോ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് സംശയ നിവാരണം നടത്താം. ഇത് മറ്റ് നഗരങ്ങളിലുളള ക്ലാസ് മുറികളിലും കേള്‍ക്കാവുന്നതാണ്.

ഇന്റര്‍നെറ്റ് നല്‍കുന്ന എല്ലാ സൗകര്യങ്ങളും പുതിയ ക്ലാസ് റൂം ഉപയോഗപ്പെടുത്തുമെന്ന് ഐഐഎം ഡയറക്ടര്‍ അമര്‍ലാല്‍ കല്‍റാ പറഞ്ഞു. 89 വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ആകെയുളളത്. 120 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് പദ്ധതി.

യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് അവശ്യയോഗ്യതകള്‍. വെളളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9.30 വരെയാണ് ക്ലാസ് സമയം. ആകെ 240 മണിക്കൂര്‍ ക്ലാസ് ഉണ്ടായിരിക്കും. 1.05 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+