കൊച്ചി-ന്യൂയോര്‍ക്ക് വിമാനം ഡിസംബര്‍ മുതല്‍
നെടുമ്പാശേരി: ഡിസംബര്‍ മൂന്നിന് നെടുമ്പാശേരിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആദ്യവിമാനം സര്‍വീസ് നടത്തും.
ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് എയര്‍ ഇന്ത്യ നടത്തുന്നത്. മുംബൈ വഴി പാരീസിലെത്തുന്ന വിമാനം അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്ക് തിരിക്കുക.
ചൊവ, വ്യാഴം, ശനി ദിവസങ്ങളിലാണ് വിമാനം എ ഐ 1145 വിമാനം സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ 4.15ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 6.10ന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് എട്ടിന് തിരിച്ച് പാരീസിലെത്തുന്ന വിമാനം ഒരു മണിക്ക് അവിടെ നിന്ന് പുറപ്പെടും. വൈകിട്ട് 4.15ന് ന്യൂയോര്‍ക്കിലെത്തും.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ന്യൂയോര്‍ക്കില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് വിമാനം സര്‍വീസ് നടത്തുന്നത്. എ ഐ 1146 വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് രാത്രി 12.10ന് പുറപ്പെടും. അടുത്ത ദിവസം പുലര്‍ച്ചെ 31.5ന് മുംബൈയിലെത്തും. അവിടെ നിന്ന് അഞ്ചിന് പുറപ്പെട്ട് രാവിലെ 6.45ന് നെടുമ്പാശേരിയിലെത്തും.












Click it and Unblock the Notifications