ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമമെന്ന്
തിരുവനന്തപുരം: ഭരണസ്വാധീനമുപയോഗിച്ച് ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ഐ ഗ്രൂപ്പ് യോഗം ആരോപിച്ചു. പൊലീസിനെ ഉപയോഗിച്ച് തങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നതായി ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ യോഗത്തില്‍ പരാതിപ്പെട്ടു.
കെ. കരുണാകരന്റെ വീട്ടിലാണ് യോഗം നടന്നത്. കുറ്റവാളിയെന്ന് തോന്നുന്ന വിധത്തില്‍ ആരോപണമുയര്‍ന്ന എം.എ. കുട്ടപ്പനെപ്പോലുള്ളവരെ സംരക്ഷിക്കുകയും അതേ സമയം ഐ ഗ്രൂപ്പിലെ മന്ത്രിമാര്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ അത്തരം സമീപനമില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ഹൈക്കമാന്റിന് പരാതി നല്കുമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
വ്യാജരേഖ സംബന്ധിച്ച് ശോഭന ജോര്‍ജ്ജിനുള്ള പങ്കിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ലെന്ന് വി.എസ്. ശിവകുമാര്‍ എംപി അറിയിച്ചു. മന്ത്രി കെ.വി. തോമസ് സ്വയം ഐ ക്യാമ്പില്‍ നിന്നും അകലുന്നതിനാല്‍ കരുണാകരന്‍ തോമസിനോട് അല്പം അമര്‍ഷത്തിലാണെന്ന് അറിയുന്നു. യോഗത്തില്‍ ഈ ഭിന്നതയും പുറത്തുവന്നതായി അറിയുന്നു.
ആന്റണി-ഉമ്മന്‍ചാണ്ടി അച്ചുതണ്ട് തന്റെ ഗ്രൂപ്പിനെ മനപ്പൂര്‍വം താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് കരുണാകരന്‍ തന്റെ അടുത്ത അനുയായിയോട് പറഞ്ഞതായി അറിയുന്നു.












Click it and Unblock the Notifications