കുട്ടിയെ തട്ടിയെടുത്തവരെക്കുറിച്ച് സൂചന
മാവേലിക്കര: തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മലയാളി യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ടുപേരെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചതായറിയുന്നു. മാവേലിക്കര സ്വദേശിയായ ഗോപാലകൃഷ്ണന്‍ എന്നയാളും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള കേരളാ എക്സ്പ്രസ്സിലുള്ള യാത്രയ്ക്കിടയിലാണ് സംഭവം. കേരളാ എക്സ്പ്രസ് പാലക്കാട്ടെത്തിയപ്പോള്‍ പത്തനംതിട്ട സ്വദേശിനിയായ ബിന്ദുവിന്റെ രണ്ടരവയസ്സായ കുഞ്ഞിനെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ദില്ലിയില്‍ നിന്നും മാവേലിക്കരയ്ക്ക് കുഞ്ഞുമായി ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് ബിന്ദു . ബിന്ദു വിന്റെ ഭര്‍ത്താവ് ജോബി വര്‍ഗ്ഗീസ് തന്നെയാണ് തന്റെ ഭാര്യയെയും കുഞ്ഞിനെയും നോക്കണമെന്ന് പറഞ്ഞ് അതേ കമ്പാര്‍ട്മെന്റില്‍ യാത്ര ചെയ്യുന്ന രണ്ട് മലയാളികളെ ഏല്പിച്ചത്.
ഒലവക്കോട് റെയില്‍വേ സ്റേഷനില്‍ തീവണ്ടിയെത്തിയപ്പോള്‍ ഈ രണ്ടു മലയാളികളും കുഞ്ഞിന് ചായവാങ്ങിക്കൊടുക്കാന്‍ വണ്ടിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ബിന്ദുവിനും ചായവാങ്ങിക്കൊടുത്തിരുന്നു. ചായ കുടിച്ച് ബിന്ദു ബാത്ത് റൂമിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെയും രണ്ടു പേരെയും കാണാനില്ല.
പത്തനംതിട്ട പെരുമ്പെട്ടി പനംതോട്ടം വീട്ടില്‍ ജോബി വര്‍ഗ്ഗീസിന്റെ ഭാര്യയാണ് ബിന്ദു. കുഞ്ഞിനെ തട്ടിയെടുത്ത മലയാളികളെ കണ്ടെത്താന്‍ പൊലീസ് ദില്ലി റെയില്‍വേ സ്റേഷനില്‍ നിന്നും വിവരം ശേഖരിച്ചു. ഇവരെത്തേടി കൊല്ലം, തിരുവനന്തപുരം ഭാഗത്തും അന്വേഷണം നടക്കുന്നു.












Click it and Unblock the Notifications