Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം തുടങ്ങി

തിരുവനന്തപുരം: പെട്രോള്‍ പമ്പ് അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും വാജ്പേയി സര്‍ക്കാരിനാണെന്ന പ്രസിഡന്റ് കെ. മുരളീധരന്റെ ആമുഖ പ്രസംഗത്തോടെ കെപിസിസി യോഗം തുടങ്ങി. പെട്രോള്‍ പമ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അന്തരിച്ച ഉപരാഷ്ട്രപതി കൃഷന്‍കാന്തിനും കുമരകം ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കും കെപിസിസിയോഗം അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ കെ.വി. തോമസ്, കെ.പി. ശങ്കരന്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് കെപിസിസിയോഗം ചര്‍ച്ചചെയ്യാനിരിക്കുകയാണ്. മട്ടാഞ്ചേരിയിലെ പെണ്‍വാണിഭം, മന്ത്രി കെ.വി. തോമസിന് ഹവാലക്കേസില്‍ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വ്യാജരേഖ നല്കിയത് ശോഭന ജോര്‍ജ്ജ് എംഎല്‍എ ആണെന്ന ആരോപണം, വൈദ്യുതി ചാര്‍ജ്ജ് വര്‍ധന തുടങ്ങിയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യും.

ഐ ഗ്രൂപ്പുകാരെ താറടിക്കാന്‍ ആസൂത്രിത ശ്രമം മന്ത്രിസഭയ്ക്കകത്തും പുറത്തും നടക്കുന്നുണ്ടെന്ന ആരോപണം ഐ ഗ്രൂപ്പുകാര്‍ യോഗത്തില്‍ ഉന്നയിക്കുമെന്ന് കരുതുന്നു. കെപിസിസി യോഗം തുടങ്ങുന്നതിന് തൊട്ട്മുമ്പ് ഐ ഗ്രൂപ്പുകാര്‍ ഇന്ദിരാ ഭവനില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ചര്‍ച്ചയ്ക്ക് വരുന്നതോടെ കെപിസിസി യോഗം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമാകുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+