Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതി നല്‍കിയവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം : മന്ത്രി കെ. വി. തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ. മുരളീധരന്‍.

വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി പറയാത്തതിനാല്‍ അവര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. അന്വേഷണം അതിന്റെ വഴിയ്ക്കു പോകുമെന്നും പാര്‍ട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്തു നടന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മട്ടാഞ്ചേരി പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കോണ്‍ഗ്രസ് നേതാക്കളുടെ പേര് പുറത്തു വരുന്നതില്‍ മുരളീധരന്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ജനപ്രതിനിധികളെ സമൂഹത്തിനു മുന്നില്‍ അപഹാസ്യരാക്കാനാണ് ഈ നീക്കം.

വ്യാജ രേഖ ചമച്ച കേസില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശോഭനാ ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ കഴിയില്ല. കേസില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കെ. മുരളീധരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+