ഓണത്തിന് സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി
കൊല്ലം: ഓണത്തിന് സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ വീതം അരി സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോ വീതം പഞ്ചസാര ഓണത്തിന് നല്‍കും.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മെട്രോ ഫെയര്‍ ആരംഭിച്ചു. മറ്റ് ഒമ്പത് ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ ഫെയര്‍ ആഗസ്ത് 12ന് തുടങ്ങും.
താലൂക്ക് അടിസ്ഥാനത്തിലും ഫെയറുകള്‍ തുടങ്ങും. ആഗസ്ത് 16 മുതല്‍ പച്ചക്കറി ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications