അഭയക്കേസ് : മനുഷ്യാവകാശ കമ്മിഷന് പരാതി
തിരുവനന്തപുരം : അഭയക്കേസുമായി ബന്ധപ്പെടുത്തി തന്നെ സിബിഐ പീഡിപ്പിക്കുന്നെന്നാരോപിച്ച് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും അമ്മയും മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.
മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. എസ്. ബലരാമനെ നേരില്‍ കണ്ടാണ് ഇവര്‍ പരാതി നല്‍കിയത്.
സിബിഐ അന്വേഷണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെങ്കിലും മാനുഷിക പരിഗണനയുടെ പേരില്‍ പരാതി സ്വീകരിച്ചെന്ന് ഡോ. എസ്. ബലരാമന്‍ അറിയിച്ചു. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് പരീത് പിളളയ്ക്ക് പരാതി കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലിക്കേസില്‍ കോടതി ശിക്ഷിച്ച മേരി എന്ന സ്ത്രീയെക്കൊണ്ട് സിബിഐ പെണ്‍കുട്ടിയെ ചോദ്യം ചെയ്യിച്ചത് തെറ്റാണ്. എന്നാല്‍ കോടതിയാണ് ഇതിന് പരിഹാരം കാണേണ്ടതെന്ന് ബലരാമന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications