Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: വിമാനത്താവളത്തില്‍ ഒരിയ്ക്കല്‍ പിടിക്കപ്പെട്ട ഇലക്ട്രോണിക് സാധനങ്ങള്‍ മറ്റൊരു വിമാനത്താവളത്തില്‍ വീണ്ടും പിടിയ്ക്കപ്പെട്ട സംഭവത്തില്‍ ഡിഐജി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ചയാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫാണ് ഈ ഹര്‍ജി നല്കിയത്. സിംഗപ്പൂരില്‍ നിന്നും തച്ചങ്കരി രേഖകളില്ലാതെ കടത്തിയതായി പറയുന്ന ഇലക്ട്രോണിക്സ് സാധനങ്ങള്‍ തച്ചങ്കരിയുടെ ഗണ്‍മാന്‍ ബാബുക്കുട്ടനില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പിടിച്ചിരുന്നു. പക്ഷെ ഈ സാധനങ്ങള്‍ പിന്നീട് മടക്കി അയച്ചെങ്കിലും വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തുകയായിരുന്നു. ഇതാണ് ഹര്‍ജിക്ക് ആധാരമായിട്ടുള്ളത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

എഡിറ്റിംഗ് സ്റുഡിയോയില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലെയര്‍, റിക്കാര്‍ഡര്‍, മിക്സര്‍ എന്നിവയുടെ കൂട്ടിച്ചേര്‍ക്കാത്ത ഭാഗങ്ങളും കമ്പ്യൂട്ടറിന്റെ ഭാഗങ്ങളുമാണ് സിംഗപ്പൂരില്‍ നിന്നും കൊണ്ടുവന്നിരുന്നത്. സിംഗപ്പൂരില്‍ നിന്നും ഇലക്ട്രോണിക്സ് സാധനങ്ങള്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സംഭവത്തിലും വിജിലന്‍സ് അന്വേഷണം നടന്നുവരുന്നുണ്ട്. സര്‍ക്കാര്‍ നേരിട്ടാണ് ഈ അന്വേഷണം വിജിലന്‍സിനെ ഏല്പിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+