Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമിറക്കാന്‍ ഗള്‍ഫ് വ്യവസായികള്‍

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ പണമെറിയാന്‍ ഗള്‍ഫിലെ വ്യവസായികള്‍. യുഎഇയിലെയും കുവൈത്തിലെയും ഇന്ത്യന്‍ അംബാസഡര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിക്കഴിഞ്ഞു.

പക്ഷെ രാഷ്ട്രീയപ്രതിസന്ധികള്‍ തീര്‍ക്കാന്‍ സമയം തികയാത്തതിനാല്‍ മുഖ്യമന്ത്രിയ്ക്ക് ഈ കത്തുകള്‍ക്ക് മറുപടി അയക്കാനോ അവരോട് നേരിട്ട് ഇക്കാര്യം തിരക്കാനോ സമയം കിട്ടിയിട്ടില്ല. കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ പല പദ്ധതികളിലും പണം മുടക്കാന്‍ ഗള്‍ഫിലെ പല വ്യവസായികളും ആഗ്രഹിക്കുന്നതായി അംബാസഡര്‍മാര്‍ കത്തില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ മുഖ്യമന്ത്രി ഏ.കെ. ആന്റണിയുടെ മേല്‍ വന്‍സമ്മര്‍ദ്ദമുണ്ട്. പക്ഷെ അടിയന്തരമായി ഒരു വിദേശപര്യടനത്തിനില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിക്കുന്നത്.

2006 ഓടെ 50,000 കോടി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മുന്നോട്ട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ആഗോള നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇതില്‍ നല്ലൊരു പങ്ക് വിനോദസഞ്ചാരമേഖലയിലേക്കായിരിക്കും ഒഴുകുന്നതെന്ന് കരുതുന്നു. കേരളം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിനോദ സഞ്ചാരനയവും ഈ മേഖലയിലെ കുതിപ്പിന് കരുത്തുപകരുമെന്ന് കരുതുന്നു. 15 ലക്ഷം വരെ മുതല്‍ മുടക്കുന്നവര്‍ക്ക് സബ്സിഡിയും 50 കോടിയില്‍ കവിയുന്ന മുതല്‍മുടക്കുന്നവര്‍ക്ക് പ്രത്യേക സൗജന്യങ്ങളും ടൂറിസം നയം വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+