മുഷാറഫിനെ വധിക്കാന്‍ പദ്ധതി
വാഷിംഗ്ടണ്‍: യുഎസിന് നല്കിവരുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ഇസ്ലാമിക തീവ്രവാദികള്‍ പാക് പ്രസിഡന്റ് മുഷാറഫിനെ വധിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ സുരക്ഷാനടപടികള്‍ തീവ്രമാക്കിയിട്ടുണ്ട്.
മുഷാറഫിനുള്ള സുരക്ഷാനടപടികളും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. യുഎസ് ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഷാറഫിന്റെ ഔദ്യോഗിക പരിപാടികള്‍ രഹസ്യമാക്കി വയ്ക്കുകയാണിപ്പോള്‍. മാത്രമല്ല, അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടെക്കൂടെ മാറ്റം വരുത്തുന്നുമുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ അദ്ദേഹം പങ്കെടുക്കുന്ന വേദികള്‍ നിരന്തമായി മാറ്റിയിരുന്ന കാര്യവും വാഷിംഗ്ടണ്‍ പോസ്റ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications