ഗുജറാത്ത്: തിരഞ്ഞെടുപ്പ് കമ്മീഷന് മൗനം
ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമായോ എന്ന കാര്യം പറയാറായിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ലിംഗ്ദോ. ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ ഗുജറാത്തില്‍ രണ്ടു ദിവസം പര്യടനം നടത്തിയ ശേഷം ദില്ലിയിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
ഗുജറാത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടി.വി. കൃഷ്ണമൂര്‍ത്തി, ബി.ബി. ടാണ്ടന്‍ എന്നിവരും ലിംഗ്ദോയോടൊപ്പമുണ്ടായിരുന്നു.
കളക്ടറോട് കയര്‍ത്തു സംസാരിച്ച സംഭവം തികച്ചും ആന്തരിക പ്രശ്നമാണെന്ന് ലിംഗ്ദോ നേരത്തെ ബറോഡയില്‍ വാര്‍ത്താലേഖകരോട് വിശദീകരിച്ചു. നേരത്തെ വര്‍ഗ്ഗീയ ലഹളയെക്കുറിച്ചുള്ള ശരിയായ റിപ്പോര്‍ട്ട് നല്കാത്തതിന് ബറോഡയിലെ കളക്ടറോട് ലിംഗ്ദോ തട്ടിക്കയറിയിരുന്നു.
ജില്ലയിലെ ഒരു ബേക്കറിയിലിട്ട് 12 പേരെ ചുട്ടുകൊന്ന സംഭവത്തെപ്പറ്റിയുള്ള ചോദ്യത്തിന് അത് ഒരൊറ്റപ്പെട്ട സംഭവമാണെന്ന കളക്ടറുടെ വിശദീകരണമാണ് ലിംഗ്ദോയെ ചൊടിപ്പിച്ചത്. കളക്ടറോട് അദ്ദേഹം കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഗുജറാത്തിലെ വിലയിരുത്തലിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇവിടെ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു ലിംഗ്ദോയുടെ മറുപടി.












Click it and Unblock the Notifications