സഞ്ജയ് ദത്ത്: നിയമവിദഗ്ധര്‍ രണ്ട ്തട്ടില്‍
മുംബൈ: അധോലോക രാജാവ് ഛോട്ടാ ഷക്കീലുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അറസ്റ് ചെയ്യാമോയെന്നത് സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായം.
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഒര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ)അനുസരിച്ച് സഞ്ജയിനെ അറസ്റ് ചെയ്യണമെന്നാണ് ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ നിയമം അനുസരിച്ച് പ്രഥമദൃഷ്ട്യാ സഞ്ജയ് കുറ്റക്കാരനാണെന്ന് അഭിഭാഷകനായ മുബിന്‍ സോല്‍കര്‍ അഭിപ്രായപ്പെടുന്നു.
ഛോട്ടാ ഷക്കീലുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന പേരിലാണ് സിനിമാ നിര്‍മാതാവ് ഭരത് ഷാ അറസ്റിലായത്. ഷായെ അറസ്റ് ചെയ്തതു പോലെ സഞ്ജയിനെയും എംസിഒസിഎ അനുസരിച്ച് അറസ്റ് ചെയ്യാം. എംസിഒസിഎ അനുസരിച്ച് അധോലോകവുമായി ബന്ധപ്പെടുന്ന ആരെയും അറസ്റ് ചെയ്യാമെന്ന് മുബിന്‍ സോല്‍കര്‍ പറഞ്ഞു.
അതേ സമയം ടെലഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തത് കൊണ്ടുമാത്രം സഞ്ജയ് കുറ്റക്കാരനല്ലെന്ന് മറ്റൊരു അഭിഭാഷകനായ ഐ. പി. ബഗാഡിയ അഭിപ്രായപ്പെട്ടു. ടേപ്പിലെ ശബ്ദം സഞ്ജയിന്റേതു തന്നെയെന്ന് കോടതിയില്‍ തെളിഞ്ഞാലേ സഞ്ജയ് കുറ്റക്കാരനാവൂ.
അധോലോക രാജാവുമായി ഫോണില്‍ സംസാരിച്ചതു കൊണ്ടുമാത്രം ഒരാള്‍ എംസിഒസിഒ അനുസരിച്ച് കുറ്റക്കാരനാവില്ലെന്നാണ് ക്രിമിനല്‍ അഭിഭാഷകനായ സയാജി നാങ്ഗ്രെയും അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications