Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.ജെ.പി കേരളത്തില്‍ മുന്നണിയുണ്ടാക്കുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. കേരളത്തില്‍ പുതിയ രാഷ്ട്രീയമുന്നണിയുണ്ടാക്കുന്നു. എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സമുദായങ്ങളുമായി ചേര്‍ന്ന് ഒരു കുറുമുന്നണിയുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

കോണ്‍ഗ്രസ്, കമ്യൂണിസ്റ് പാര്‍ട്ടികള്‍, മുസ്ലീം ലീഗ് ഇവരെ ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും ഈ മുന്നണിയെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പത്മനാഭാചാര്യ വ്യക്തമാക്കിയിരിക്കുന്നു. ഈ കക്ഷികള്‍ക്ക് പുറമെയുള്ള ആരുമായും കൂട്ടുകൂട്ടുക എന്നതാണ് ബിജെപിയുടെ നയം.

കേരളത്തില്‍ ഇപ്പോള്‍ മുസ്ലിംലീഗ് മതത്തിന്റെ പേരില്‍ കാര്യമായി വിലപേശുന്നുണ്ട്. പലപ്പോഴും ആന്റണിയ്ക്ക് ഇതുമൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. കേരളാ കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനും ആന്റണിയ്ക്ക് വഴങ്ങേണ്ടിവരുന്നു.

രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടുന്നതിന് തുടക്കമായി കേരളത്തിലെ വിവിധ സാമുദായിക നേതാക്കളുമായി ഇതിനകം പത്മനാചാര്യ ബന്ധപ്പെട്ടു. ഇതില്‍ എസ്.എന്‍.ഡി.പി. പൂര്‍ണമായും രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ മാറിയേക്കുമെന്ന സൂചന ലഭിച്ചു. കോട്ടയത്ത് കത്തോലിക്കാ ബാവയുമായി ഇതിനിടെ ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ വിജയകരമാണെന്നാണ് പത്മനാഭാചാര്യയുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+