Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപകമീറ്റിനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടത്താനിരിക്കുന്ന ആഗോള നിക്ഷേപകരുടെ സമ്മേളനത്തിന്റെ (ഗ്ലോബല്‍ ഇന്‍വെസ്റുമെന്റ് മീറ്റ്) വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ സമ്മേളനം സ്തംഭിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ.

ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് എംപി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളനിക്ഷേപസമ്മേളനത്തിന്റെ മറവില്‍ കേരളത്തിലെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശനിക്ഷേപകര്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് കൃഷ്ണദാസ് ആരോപിച്ചു.

വിദേശമൂലധന നിക്ഷേപങ്ങള്‍ക്ക് ഡി.വൈ.ഫ്.ഐ എതിരല്ല. എന്നാല്‍ നിക്ഷേപങ്ങള്‍ ഏതെല്ലാം മേഖലയിലാകാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല അതിനെതിരെയാണ് ഞങ്ങളുടെ പ്രക്ഷോഭം. നിയമനനിരോധനത്തെ ശക്തമായി എതിര്‍ക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

കേരളത്തില്‍ വ്യാപകമാകുന്ന സ്ത്രീപീഡനക്കേസുകളില്‍ സര്‍ക്കാര്‍ സഹായത്തോടെ കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു. സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ ഉന്നതരുടെ ഒത്താശയോടെ അഭയക്കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. - കൃഷ്ണദാസ് ആരോപിച്ചു.

സര്‍ക്കാറിന്റെ പ്രതിലോമ നയങ്ങള്‍ക്കെതിരെ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐ സ്വാതന്ത്യ്ര അവകാശ സംരക്ഷണ ദിനമായി ആചരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+