ആദിവാസികള്‍ക്ക് ഭൂമി നല്കും: കുട്ടപ്പന്‍
കണ്ണൂര്‍: ആദിവാസികള്‍ക്ക് നല്കാന്‍ 1052 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് പട്ടികജാതി-വികസനമന്ത്രി ഡോ.എം.എ. കുട്ടപ്പന്‍. ആഗസ്ത് 11 ഞായറാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ ഭൂമി അടുത്ത മാസം തന്നെ വിതരണം ചെയ്യും. ആദിവാസിക്കരാര്‍ അട്ടിമറിക്കില്ലെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കണ്ണൂരില്‍ തീവണ്ടിയിറങ്ങിയ മന്ത്രി കുട്ടപ്പനെ ആദിവാസി സമരസമിതി പ്രവര്‍ത്തകര്‍ വഴിതടഞ്ഞു. ആദിവാസിക്കരാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. സമരത്തില്‍ പങ്കെടുത്ത മൂന്നു യുവാക്കളെ പൊലീസ് അറസ്റ് ചെയ്ത് നീക്കി.












Click it and Unblock the Notifications