ചോദ്യം ചെയ്താല്‍ ഇടപെടില്ല: മുരളി
തിരുവനന്തപുരം: വ്യാജരേഖ സംബന്ധിച്ച കേസില്‍ ശോഭനാ ജോര്‍ജിനെ ചോദ്യം ചെയ്താല്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ശോഭന കുറ്റക്കാരിയാണെന്ന് വന്നാല്‍ യുക്തമായ നടപടി സ്വീകരിക്കും. കെ പി സി സി നേതൃയോഗം അതിന് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യാജരേഖ തനിക്ക് തന്നത് ശോഭനാ ജോര്‍ജാണെന്ന് സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ മൊഴി നല്‍കിയ നിലക്ക് അതേ കുറിച്ച് അന്വേഷിക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. പൊലീസ് അന്വേഷിക്കുന്നില്ലെങ്കില്‍ ഈ നാട്ടില്‍ കോടതിയുണ്ട്.
എന്തെങ്കിലും രേഖ കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്താതെ പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications