വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ വേണ്ടെന്ന് ലീഗ്
കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധന രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ചു നടപ്പാക്കിയാല്‍ മതിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതിപക്ഷവും പെടുമോ എന്ന ചോദ്യത്തിന് അത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യോഗ തീരുമാനം വിശദീകരിച്ച പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദും സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയും പറഞ്ഞത്.
വൈദ്യുതി ബോര്‍ഡില്‍ നവീകരണം നടത്തിയാല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. 40 ശതമാനത്തോളം 20 ശതമാനത്തോളം വരുന്ന മോഷണവും തടയണം.
വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ് വരുത്തുന്നത് വ്യവസായ നിരക്ക് വര്‍ധനയെ പ്രതികൂലമായി ബാധിക്കും. ബോര്‍ഡിന്റെ ചെലവുകള്‍ നിയന്ത്രിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications