നിരപരാധിയെന്ന് വിതുമ്പലോടെ ശോഭന
തിരുവനന്തപുരം: ഐ ഗ്രൂപ്പ് യോഗത്തില്‍ ശോഭന ജോര്‍ജ്ജ് എംഎല്‍എ താന്‍ നിരപരാധിയാണെന്ന് വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോള്‍ മന്ത്രി കെ.വി. തോമസ് മൗനം പൂണ്ടു. കെ. കരുണാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പുയോഗത്തിലാണ് ശോഭന ജോര്‍ജ്ജ് താന്‍ നിരപരാധിയാണെന്ന് ബോധിപ്പിച്ചത്.
മന്ത്രി തോമസിനോട് തനിക്ക് യാതൊരു വിരോധവുമില്ലെന്ന് ശോഭന പറഞു. സൂര്യ ടിവിയുടെ അനില്‍ നമ്പ്യാര്‍ക്ക് യാതൊരു രേഖയും നല്കിയില്ലെന്ന് ശോഭന ആവര്‍ത്തിച്ചു. തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ശോഭന പറഞ്ഞു. അപമാനിതയായി താന്‍ ഒരു നിമഷം പോലും ഈ ഭൂമിയില്‍ തുടരില്ലെന്ന് കരച്ചിലോടെ ശോഭന പറഞ്ഞു. ഉടനെ കരുണാകരന്റെ തിരുത്തു വന്നു: അപമാനിച്ചവരെ ഈ ഭൂമിയില്‍ വച്ചേയ്ക്കില്ലെന്നാണ് പറയേണ്ടത്. കരുണാകരന്റെ ഈ വാചകം ചിലരില്‍ ചിരിയുണര്‍ത്തി.
എന്നാല്‍ മന്ത്രി കെ.വി. തോമസ് ശോഭനയുടെ വിതുമ്പിക്കരച്ചിലിന് മറുപടി പറയാതെ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു.












Click it and Unblock the Notifications