കോടതിയില്‍ പോകും: സൂര്യനെല്ലി പെണ്‍കുട്ടി
തിരുവനന്തപുരം: അഭയ കേസിലെ പ്രമുഖരെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ കേസിലുള്‍പ്പെടുത്താന്‍ സി ബി ഐ ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയും അമ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിബിഐയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. വളരെ മോശമായാണ് തന്റെ മകളോട് സി ബി ഐ പെരുമാറിയതെന്ന് അമ്മ പറഞ്ഞു.
പോളിഗ്രാഫ് ടെസ്റിന് മകളെ വിധേയമാക്കുമെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. തന്റെ മകളെ പലര്‍ക്കും വിറ്റ മേരി മകളെ ചോദ്യം ചെയ്തപ്പോള്‍ അതിനെ താന്‍ എതിര്‍ത്തെങ്കിലും സി ബി ഐ ഉദ്യോഗസ്ഥര്‍ അത് വക വെച്ചില്ല.
സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കുണ്ടാക്കി തരണമെന്ന് പെണ്‍കുട്ടിയും അമ്മയും ആവശ്യപ്പെട്ടു.












Click it and Unblock the Notifications