കൂടങ്കുളത്ത് 300 കോടിയുടെ കടല്‍പാലം
നാഗര്‍കോവില്‍ : ആണവനിലയം വരുന്നതിന് മുന്നോടിയായി തിരുനെല്‍വേലി ജില്ലയിലെ കൂടങ്കുളത്ത് 300 കോടിയുടെ കടല്‍പാലം നിര്‍മ്മിക്കുന്നു.
ആണവനിലയത്തിന്റെ നിര്‍മ്മിതിയ്ക്കായി റഷ്യയില്‍ നിന്നും കൊണ്ടുവരുന്ന റിയാക്ടറുകള്‍ കടത്തുന്നതിനുളള സൗകര്യത്തിനാണ് ഈ കടല്‍പാലം. പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് തമിഴ്നാട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സൈനാഥും മറ്റുദ്യോഗസ്ഥരും കൂടങ്കുളം സന്ദര്‍ശിച്ചെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
റിയാക്ടറുകള്‍ തുത്തുക്കുടിയിലെത്തിച്ച് അവിടെ നിന്നും റോഡ് മാര്‍ഗം കൊണ്ടു വരാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ചു.
തിരുവനന്തപുരത്തു നിന്നും ഏകദേശം 75 കിലോമീറ്റര്‍ അകലെയാണ് ഈ ആണവനിലയം.












Click it and Unblock the Notifications