കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി : പെട്രോള്‍ പമ്പ് കുംഭകോണത്തെച്ചൊല്ലിയുളള പ്രതിപക്ഷ പ്രതിഷേധം അതിജീവിക്കാനാകാതെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.

വര്‍ഷകാലസമ്മേളനം അവസാനിക്കാന്‍ ഇനിയും മൂന്നു ദിവസം ശേഷിയ്ക്കെയാണ് ഇരു സഭകളും പിരിയുന്നത്. ഒരു നടപടിയും തുടരാനാവാതെ രണ്ടു ദിവസം കൂടി സഭ സമ്മേളിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്താണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പീക്കര്‍ മനോഹര്‍ ജോഷി ലോക്സഭയെ അറിയിച്ചു. മണ്ഡലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി ക്രീയാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം എംപിമാരെ ഉപദേശിച്ചു.

സഭാന്തരീക്ഷം സാധാരണ നിലയിലേയ്ക്ക് മടക്കിക്കൊണ്ടു വരാന്‍ താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച രാജ്യസഭ ഉച്ചയ്ക്ക് 12ന് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിയുന്നതായി രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുളള അറിയിച്ചു.

പെട്രോള്‍ പമ്പ് കുംഭകോണത്തില്‍ മന്ത്രി രാം നായിക്കിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചു വരികയായിരുന്നു. റെയില്‍വേ ഉപധനാഭ്യാര്‍ത്ഥനകള്‍ പാസാക്കുക എന്ന ഒറ്റ നടപടി മാത്രമാണ് ഈ ഒരാഴ്ചയ്ക്കുളളില്‍ ലോക്സഭയില്‍ നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X