Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്യ്രദിന പ്രസംഗം: ഡോ. കലാം ഏറ്റുമുട്ടലിന്?

ദില്ലി : സ്വാതന്ത്യ്രദിനത്തിന് രാജ്യത്തെ അഭിസംബോധന ചെയ്തുന്ന പ്രസംഗം ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം റെക്കോഡ് ചെയ്താല്‍ മതിയെന്ന് രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍കലാം.

ആഗസ്റ് 14ന് വൈകുന്നേരം സംപ്രേക്ഷണം ചെയ്യുന്ന രാഷ്ട്രപതിയുടെ പ്രസംഗം, പ്രക്ഷേപണത്തിന് 48 മണിക്കൂര്‍ മുമ്പ് റെക്കോഡ് ചെയ്യാറാണ് പതിവ്. അതായത് ആഗസ്റ് 12ന് പ്രസംഗം റെക്കോഡ് ചെയ്യണം. ഈ പതിവാണ് ഡോ. കലാം തെറ്റിക്കുന്നത്.

ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രസംഗം റെക്കോഡ് ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രപതി ഭവനിലെത്തിയ ദൂരദര്‍ശന്‍ പ്രതിനിധികളോട് ഗുജറാത്ത് സന്ദര്‍ശനം കഴിയുന്നതു വരെ കാക്കാന്‍ ആവശ്യപ്പെട്ടു. ചൊവാഴ്ച ഉച്ച കഴിഞ്ഞാണ് ഡോ. കലാം ദില്ലിയില്‍ മടങ്ങിയെത്തുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗം ചൊവാഴ്ച വൈകുന്നേരമോ ബുധനാഴ്ച രാവിലെയോ റെക്കോഡ് ചെയ്യുമെന്ന് ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

ഗുജറാത്ത് സന്ദര്‍ശനത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാനുളള പ്രസംഗം തയ്യാറാക്കാനുളള ഡോ. കലാമിന്റെ നീക്കം ബിജെപി സംശയത്തോടെയാണ് കാണുന്നത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുളള രാഷ്ട്രപതിയുടെ ഏത് പരാമര്‍ശവും സര്‍ക്കാരിന് തലവേദനയാകും. ലഹളയുടെ പേരില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് രാഷ്ട്രപതി ഗുജറാത്തിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+