ഷെഖാവത്ത് ഉപ രാഷ്ട്രപതി

ദില്ലി : ബിജെപി നേതാവ് ഭൈരോണ്‍ സിംഗ് ഷിഖാവത്ത് ഇന്ത്യയുടെ 12-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയെ 149 വോട്ടുകള്‍ക്കാണ് ഷെഖാവത്ത് പരാജയപ്പെടുത്തിയത്.

ലോക്സഭയിലെയും രാജ്യസഭയിലെയും 788 അംഗങ്ങള്‍ അടങ്ങിയ ഇലക്ട്രറല്‍ കോളെജില്‍ 766 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ ഷെഖാവത്ത് 454 വോട്ടുകള്‍ നേടി. ഷിന്‍ഡെയ്ക്ക് 305 വോട്ടുകളാണ് കിട്ടിയത്.

മൂന്നു പ്രാവശ്യം രാജസ്ഥാന്‍മുഖ്യമന്ത്രിയായ ഭൈരോണ്‍ സിംഗ്, സിക്കാര്‍ ജില്ലയിലെ ഖചാര്യവാസ് എന്ന കുഗ്രാമത്തില്‍ 1923 ഓക്ടോബര്‍ 23നാണ് ജനിച്ചത്. രാഷ്ട്രീയത്തിനതീതമായി സുഹൃത് ബന്ധങ്ങളുണ്ടാക്കുന്നതില്‍ അഗ്രഗണ്യനായ ഷെഖാവത്ത് എന്നും ആള്‍ക്കൂട്ടത്തിന്റെ നേതാവായിരുന്നു.

അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതല ചെറുപ്രായത്തില്‍ തലയിലേറ്റിയ ഷെഖാവത്ത് 10-ാംക്ലാസിനു ശേഷം പഠനം അവസാനിപ്പിച്ച് പൊലീസില്‍ ചേര്‍ന്നു. സ്വാതന്ത്യ്രം കിട്ടയതിനു ശേഷം അദ്ദേഹം പൊലീസ് പണി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ചേര്‍ന്നു. 1952ല്‍ ജനസംഘം ടിക്കറ്റില്‍ അദ്ദേഹം ആദ്യമായി ദണ്ഡ-രാംഗര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ചു.

രാഷ്ട്രീയത്തിലെ ഉന്നതമുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലത്തും ശ്രദ്ധാലുവായിരുന്നു ഷെഖാവത്ത്. ഉന്നത പദങ്ങളിലെത്തിയത് ജനാധിപത്യത്തിന്റെ മാന്ത്രികതയാണെന്ന് വിശ്വസിക്കുന്ന ഈ കുശാഗ്രബുദ്ധിയ്ക്ക് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയമുണ്ട്. കഴിവുറ്റ ഭരണാധികാരിയും മികച്ച സാമാജികനും മാസ്മരിക ശേഷിയുളള ജനനേതാവുമായി രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ട് തിളങ്ങിയ ഷെഖാവത്ത് ഇനി ദില്ലിയിലേയ്ക്ക് കളം മാറ്റിച്ചവിട്ടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+