Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ മാര്‍ക്ക് ലിസ്റ് : വേരുകള്‍ ഗള്‍ഫിലും

കാഞ്ഞിരപ്പളളി : വ്യാജ മാര്‍ക്ക് ലിസ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ചതിന് കോട്ടയത്ത് നിന്ന് പിടിയിലായ സംഘത്തിന് ഗള്‍ഫിലും വേരുളളതായി സൂചന.

സംഘത്തലവന്‍ മുഹമ്മദ് അബാസില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരിലേറെയും ഗള്‍ഫ് നാടുകളിലാണ്. ആയിരത്തോളം പേര്‍ ഈ സംഘം നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഗള്‍ഫ് നാടുകളില്‍ ജോലി നേടിയെന്നാണ് അറിയുന്നത്. അബാസിന്റെ ഡയറി, മൊബെല്‍ ഫോണ്‍ എന്നിവയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഈ സംഘം നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി അറേബ്യയിലെ റിയാദിലുളള പ്രശസ്തമായ ഒരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വന്ന യുവതിയെ അടുത്തകാലത്ത് പിരിച്ചു വിട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

സംസ്ഥാനത്തിനു പുറത്തുളള മെഡിക്കല്‍ കോളെജുകളില്‍ സംഘം നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രവേശനം നേടിയവരുണ്ടെന്ന് വെളിവായിട്ടുണ്ട്. ഇത്തരത്തിലുളള 50 ഓളം പേര്‍ ബിഎസ്സി നെഴ്സിംഗ് ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതായാണ് അറിയുന്നത്.

10-ാം ക്ലാസ് പോലും കടക്കാത്ത ഒരു കോട്ടയം ജില്ലക്കാരന്‍, ഇവര്‍ നല്‍കിയ എംബിഎ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ഒരു പ്രമുഖ കമ്പനിയില്‍ ഉയര്‍ന്ന ജോലി നേടി, പ്രമുഖനായ ഒരു സമ്പന്നന്റെ മകളെ വിവാഹം ചെയ്ത കഥയും പുറത്തു വന്നിട്ടുണ്ട്.

ടെക്നിക്കല്‍ കോഴ്സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം 600ഓളം പേര്‍ വാങ്ങിയതായി കണക്കാക്കപ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയവരും ഉടന്‍ പിടിയിലാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+