Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ ജാമാതാവിന് പെട്രോള്‍ പമ്പ്

കോഴിക്കോട് : സ്വാധീനമുപയോഗിച്ച് സ്വന്തമായി ഓയില്‍ ഏജന്‍സിയും ഭാര്യാ സഹോദരന് ഗ്യാസ് ഏജന്‍സിയും നേടിയ കെ. മുരളീധരന്‍ വാചകമടി നിര്‍ത്തണമെന്ന് ബിജെപി നേതാക്കള്‍.

കെ. മുരളീധരന്റെ ഭാര്യാ സഹോദരന്‍ ജയനാരായണന് കോഴിക്കോട്ട് ആതിരാ ഗ്യാസ് ഏജന്‍സി ചട്ടങ്ങള്‍ മറികടന്ന് നല്‍കിയതിനു പിന്നില്‍ കെ. മുരളീധരനാണ്. 1998ല്‍ അനുവദിച്ച ഈ ഗ്യാസ് ഏജന്‍സിയ്ക്കു പുറമെ, കണ്ണൂര്‍, കുന്നമംഗലം എന്നിവിടങ്ങളില്‍ മുരളീധരന്റെ ബന്ധുക്കളുടെ പേരില്‍ ബിനാമി പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളുമുണ്ടെന്ന് ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബേബി അമ്പാടി, കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. പി. ശ്രീജന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

വാര്‍ഷിക വരുമാനം 4,000 രൂപയില്‍ താഴെയുളളവര്‍ക്കാണ് പെട്രോള്‍ പമ്പിനും ഗ്യാസ് ഏജന്‍സിയ്ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുളളത്. കെ. മുരളീധരന്റെ ഭാര്യാ സഹോദരന്‍ ജയനാരായണന്റെ വാര്‍ഷിക വരുമാനം 4,000ത്തിനും എത്രയോ മുകളിലാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

18 കെപിസിസി ഭാരവാഹികള്‍ക്കും 60ഓളം കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ക്കും സ്വന്തം പേരിലോ, ബിനാമി ബന്ധങ്ങളിലോ പെട്രോള്‍ പമ്പും ഗ്യാസ്, ഓയില്‍ ഏജന്‍സികളുമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് ഇതൊക്കെ നേടിയ മുരളീധരനും സംഘവും ഇപ്പോള്‍ ബിജെപിയെ വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+