ആന്റണി ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് ലീഡര്‍
ദില്ലി : പൊലീസിനെ ഉപയോഗിച്ച് ആന്റണി എതിരാളികളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് കെ. കരുണാകരന്‍.
ഭരണം അട്ടിമറിയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമാണെന്നും ലീഡര്‍ പറഞ്ഞു. ദില്ലിയില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭരണത്തെക്കുറിച്ച് പരാതി പറയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയോ, സോണിയാ ഗാന്ധിയെയോ കാണില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണത്. എന്നാല്‍ ഇത് കണ്ടില്ലെന്ന് നടിക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് കരുണാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications