കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം : പൊലീസ് പ്രതിഭാഗത്ത്?

  • By Staff
Google Oneindia Malayalam News

കൊച്ചി : മട്ടാഞ്ചേരി പെണ്‍വാണിഭക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു.

ലോക്കല്‍ പൊലീസ് തന്നെ അന്വേഷണം തുടര്‍ന്നിരുന്നെങ്കില്‍ പ്രതികളില്‍ പലരും ഇപ്പോള്‍ അറസ്റിലാകുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അന്വേഷണച്ചുമതല ഏറ്റെടുത്ത പ്രത്യേക സംഘം പെണ്‍കുട്ടിയെ പലപ്രാവശ്യം ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നറിയുന്നു.

കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ അസംബന്ധം പ്രചരിപ്പിക്കുന്നെന്ന മട്ടില്‍ കഴിഞ്ഞ ദിവസം ഡിജിപി നടത്തിയ പ്രസ്താവനയും സംശയമുണര്‍ത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ നിലപാട്. അസംബന്ധം പ്രചരിപ്പിക്കപ്പെടണമെന്ന് മനപ്പൂര്‍വം കരുതിയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അതു കണ്ടെത്തേണ്ട ചുമതലയും ഡിജിപിയ്ക്കുണ്ടെന്ന് മാധ്യമ ലോകം വാദിക്കുന്നു.

പീഡനക്കേസില്‍ ഉള്‍പ്പെട്ട എംഎല്‍എ തിരിച്ചറിയാന്‍ 140 എംഎല്‍എമാരുടെയും ഫോട്ടോ പിആര്‍ഡിയില്‍ നിന്നും ശേഖരിക്കുമെന്ന് വെളിപ്പെടുത്തിയത് പൊലീസാണ്. എംഎല്‍എമാരെ നിരത്തി നിര്‍ത്തി ഒരു തിരിച്ചറിയല്‍ പരേഡ് അപ്രായോഗികമായതിനാലാണ് ഫോട്ടോ ശേഖരിക്കുന്നതെന്ന് പ്രചരിപ്പിച്ചത് പൊലീസാണ്. അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാതെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഡിജിപി പത്രക്കാരുടെ മെക്കിട്ടു കയറാന്‍ ശ്രമിച്ചതാണ് സംശയമുണര്‍ത്തുന്നത്.

അതേ സമയം പീഡനത്തിനിരയായ പെണ്‍കുട്ടിയെ മനോരോഗികള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതും വിവാദമാകുന്നു. പളളുരുത്തിയിലെ റിലീഫ് സെറ്റില്‍മെന്റ് കേന്ദ്രത്തിലാണ് പെണ്‍കുട്ടി ഇപ്പോഴുളളത്.

രണ്ട് വനിതാ പൊലീസുകാരുടെ കാവലില്‍ ഉദ്യോഗസ്ഥര്‍ക്കുളള മുറിയിലാണ് കുട്ടി താമസിക്കുന്നത്. വളരെ പരിമിതമായ സ്ഥലസൗകര്യമാണ് ഇവിടെയുളളത്. പെണ്‍കുട്ടിയുടെ മാനസിക നില ഭദ്രമാണെന്ന് മനോരോഗ വിദഗ്ദ്ധന്‍ ഡോ. എസ്. ഡി. സിംഗ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായം എഴുതൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X