മോഹന്‍ലാലിന്റെ കോളജ് ആഗസ്ത് 17 മുതല്‍
തിരുവനന്തപുരം: മോഹന്‍ലാലിന്റെ എസ് എ ഇ ഇന്റര്‍നാഷണല്‍ ടെക്നോളജി കോളജ് ആഗസ്ത് 17ന് പ്രവര്‍ത്തനമാരാംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രതീഷ് ബാബു അറിയിച്ചു.
ജവഹര്‍ നഗറിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിലെ മോഹന്‍ലാലിന്റെ സ്റുഡിയോ ഡിസംബറില്‍ പൂര്‍ത്തിയാവുന്നതോടെ കോളജ് അങ്ങോട്ടേക്ക് മാറ്റും.
ഓഡിയോ എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, മള്‍ട്ടി മീഡിയ ടെക്നോളജി എന്നീ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.
ഒരു വര്‍ഷത്തെ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ ഡ്യുവല്‍ ഡിപ്ലോമ, മൂന്നു വര്‍ഷത്തെ ഡിഗ്രി എന്നിവയാണ് കോഴ്സുകള്‍.












Click it and Unblock the Notifications