ആര്‍എസ്എസ് അക്രമം; പെണ്‍കുട്ടിക്ക് പരിക്ക്
തിരുവനന്തപുരം: ആള്‍ സെയിന്റ്സ് കോളജിന് സമീപം ബാലനഗര്‍ കോളനിയില്‍ നൂറോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തി. 13 വയസുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷകളും 12 വീടുകളും അക്രമികള്‍ തകര്‍ത്തു.
രജനി എന്ന പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. ആഗസ്ത് 11 ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അക്രമം നടന്നത്. മോനുകുട്ടന്‍ എന്നയാളുടെ നേതൃത്വത്തില്‍ ചില ആര്‍ എസ് എസ് പ്രവര്‍ത്തകരെ അക്രമിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ജാഥയായെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൈയില്‍ വാളുകളും നാടന്‍ ബോബുകളും ദണ്ഡുകളുമുണ്ടായിരുന്നു. മോനുകുട്ടന്റെ വീട്ടിനടുത്തെത്തിയപ്പോഴാണ് അക്രമം തുടങ്ങിയത്.
പ്രതികളില്‍ നിന്ന് നാടന്‍ ബോബുകളും ഇരുമ്പ് വടികളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മാരകായുധം കൈയില്‍ വെച്ചതിനും കലാപം നടത്തിയതിനും സ്വത്ത് നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാലനഗറിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications