Get Updates
Get notified of breaking news, exclusive insights, and must-see stories!

2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ആലപ്പുഴ: കായംകുളത്ത് നിന്നും 2100 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സ്പിരിറ്റ് വേട്ടയാണിത്.

ഓണം അടുത്തതോടുകൂടികേരളത്തിലേയ്ക്ക് സ്പിരിറ്റ് കടത്ത് കൂടിയിരിയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എക്സൈസ് അധികൃതര്‍ സ്പിരിറ്റ് വേട്ടയും കര്‍ശനമാക്കിയിട്ടുണ്ട്.

ഉണക്കതൊണ്ടു കയറ്റിയ ഒരു മിനി ലോറിയില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. 36 ലിറ്ററിന്റെ 60 കന്നാസുകളിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.

കായംകുളം കെ പി എ സി ജംഗ്ഷനില്‍ ലോറി കിടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്. ലോറിയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ലോറിക്ക് പിന്നാലെ വന്ന ബൈക്കിലുണ്ടായിരുന്നയാളും രക്ഷപ്പെട്ടു. ആരെയും പിടികൂടാന്‍ സാധിച്ചില്ല.

പിടിച്ചെടുത്ത സ്പിരിറ്റിന് മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. ആഗസ്ത് ആറിന് മാന്നാറില്‍ എട്ട് ലക്ഷത്തോളം രൂപയുടെ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+