Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ആലൂക്കാസ് ശാഖ18ന്

കൊച്ചി : ആലൂക്കാസ് ജൂവലറി ഇന്റര്‍നാഷണലിന്റെ കേരളത്തിലെ ആദ്യ ശാഖ കോട്ടയത്ത് ആഗസ്റ് 18ന് തുറക്കുന്നു.

ബാംഗളൂരും ചെന്നൈയിലും ശാഖകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് ആലൂക്കാസ് കമ്പനി ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആലൂക്കാസ് വിപണന ശാഖകള്‍ ലോകവ്യാപകമായി തുറക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍, ന്യൂയോര്‍ക്ക്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ആദ്യം തുടങ്ങും. പിന്നീട് മറ്റു വിപണികളിലേയ്ക്കും- അദ്ദേഹം പറയുന്നു.

ആഭരണങ്ങള്‍ വാങ്ങുന്നതില്‍ അന്താരാഷ്ട്ര ഗുണനിലവാരം അനുഭവിച്ചറിയാനുളള അവസരമാണ് തങ്ങള്‍ ഒരുക്കുന്നത്. ഗള്‍ഫിലൂടനീളം ശാഖകളുളള ജൂവലറി ശൃംഖലയാണ് ആലൂക്കാസ് ജൂവലറി ഇന്റര്‍നാഷണല്‍. ലോക നിലവാരമുളള ആഭരണങ്ങള്‍ നല്‍കുന്നതില്‍ തങ്ങള്‍ എന്നും മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ പറഞ്ഞു.

എല്ലാ വരുമാനക്കാര്‍ക്കും പ്രാപ്യമായ ആഭരണ വൈവിദ്ധ്യങ്ങള്‍ ആലൂക്കാസിന്റെ കോട്ടയം ശാഖയില്‍ ഉണ്ടാകും. പരമ്പരാഗത ആഭരണങ്ങള്‍ക്കു പുറമെ ആധുനിക ഫാഷനിലുളള ആഭരണങ്ങളും ലഭ്യമാക്കും.

വജ്രാഭരണങ്ങള്‍ക്കു മാത്രമായി 2000 ചതുരശ്ര അടി വിസ്തീര്‍ണമുളള ഷോറും ജൂവലറിയുടെ സവിശേഷതയാണ്. സ്വര്‍ണാഭരണ ഷോറൂമിന്റെ വിസ്തൃതി 7000 ചതുരശ്ര അടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജൂവലറികളില്‍ ഒന്നാണ് ആലൂക്കാസ് കോട്ടയം ശാഖ.

ഗള്‍ഫിലെ ആലൂക്കാസ് ശാഖകളുടെ എണ്ണം 32 ആണ്. യുഎഇ, ഒമാന്‍, ബഹ്റിന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.

കോട്ടയം ശാഖയ്ക്ക് തൊട്ടുപുറകെ അങ്കമാലി, തിരുവല്ല, കൊല്ലം എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനകം ശാഖകള്‍ തുറക്കും. 500 അഭ്യസ്തവിദ്യര്‍ക്ക് നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ ഈ ആഭരണശാലാ ശൃംഖലയ്ക്ക് കഴിയുമെന്ന് കമ്പനി ചെയര്‍മാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+