മോഡിയ്ക്ക് കലാമിന്റെ തലോടല്‍
ഭുജ്: പ്രതീക്ഷയ്ക്ക് വിപരീതമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് രാഷ്ട്രപതിയുടെ തലോടല്‍. ഗുജറാത്തിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് അത്ഭുതംകൂറിയ രാഷ്ട്രപതി കലാം നരേന്ദ്രമോഡി സര്‍ക്കാരിനെ തന്റെ പ്രസംഗത്തില്‍ അഭിനന്ദ്ിച്ചു.
നേരത്തെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഗുജറാത്ത് സന്ദര്‍ശിച്ചിരുന്ന കലാം ഭുജിന്റെ മാറിയ മുഖച്ഛായ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഇപ്പോള്‍ എനിക്ക് വിശ്വാസമായി, ഈ രാജ്യത്ത് വലിയ കാര്യങ്ങള്‍ സാധ്യമാവുമെന്ന്- ഇതായിരുന്നു ഭുജിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട രാഷ്ട്രപതിയുടെ വികാരാധീനമായ പ്രതികരണം.
ഒരു വര്‍ഷത്തിനുള്ളില്‍ കച്ചിന് വന്ന മാറ്റം കാണുമ്പോള്‍ ദാരിദ്യ്രത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്ന വികസിത രാഷ്ട്രങ്ങളുടെ ദൗത്യം ഇവിടെയും സാധ്യമാണെന്ന് എനിക്ക് തോന്നുന്നു.- കലാം പറഞ്ഞു. ഭൂകമ്പപുനരധിവാസം ഇത്രയും നല്ല രീതിയില്‍ നടക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരിനെയും വിവിധ ഏജന്‍സികളെയും കലാം അഭിനന്ദിച്ചു. ഭുജില്‍ ഗ്രാമീണരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രാഷ്ട്രപതിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications