Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസുകള്‍ ഒന്നിക്കണം: കലാം

ഭുജ് : രാജ്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ മനസുകള്‍ ഒന്നിക്കണമെന്ന് രാഷ്ട്രപതി ഡോ. എ. പി. ജെ. കലാം.

ഭുജിലെ ഭുകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദുരിതത്തില്‍ നിന്നും കരകയറാന്‍ കച്ചിലെയും ഭുജിലെയും ജനങ്ങള്‍ കാണിക്കുന്ന മനസ്ഥൈര്യത്തെ ഡോ. കലാം പ്രശംസിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോഡി, മന്ത്രിമാരായ സുരേഷ് മേത്ത, ആനന്ദി ബെന്‍ എന്നിവരും രാഷ്ട്രപതിയ്ക്കൊപ്പമുണ്ടായിരുന്നു.

നിശ്ചയിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് ഡോ. കലാം ഭുജിലെത്തിയത്. വിമാനത്തിന്റെ സാങ്കേതികത്തകരാറു കാരണമാണ് യാത്ര വൈകിയത്.

വരള്‍ച്ചയും ഭൂകമ്പവും തകര്‍ത്തെറിഞ്ഞ കച്ചിലെ ജനങ്ങളുടെ ദുരിതം രാഷ്ട്രപതി പങ്കുവച്ചു. ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

പുതിയ മന്ദിരങ്ങള്‍ ഉയര്‍ന്നു വരുന്നത് കാണുമ്പോള്‍ ആശ്വാസം തോന്നുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് നിങ്ങള്‍ രാജ്യത്തിന് കാണിച്ചു കൊടുക്കണം- ഡോ. കലാം പറഞ്ഞു.

ഭുജിലെ ദഗാള, സുഖ്പാര്‍ എന്നീ സ്ഥലങ്ങളും രാഷ്ട്രപതി സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+