കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ കോണ്‍ഗ്രസ് എന്‍ഡിഎ വിട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി : കിഴക്കന്‍ റെയില്‍വേ വിഭജിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനാധിപത്യ സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചു.

പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി അറിയിച്ചതാണ് ഈ വിവരം.പ്രശ്നത്തില്‍ പാര്‍ട്ടിയുടെ താല്‍പര്യം മാനിക്കാത്തടത്തോളം കാലം എന്‍ഡിഎയുടെ ഭാഗമായിരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും വിട്ടുപോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു, എന്നാല്‍ പരസ്പരം അംഗീകരിക്കുക എന്ന മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദ പാലിക്കാന്‍ തയ്യാറാകണം.

മുന്നണിയില്‍ നിന്നും എന്നെന്നേയ്ക്കുമായി വിടപറയുകയാണോ എന്ന ചോദ്യത്തിന് മമതയോ പ്രമേയമോ വ്യക്തമായ മറുപടി നല്‍കുന്നില്ല. മുന്നണിയില്‍ നിന്നും വിട്ടുനില്‍ക്കാനുളള തീരുമാനം താല്‍ക്കാലികമാണെന്ന് ഒരു ഉന്നത നേതാവ് പറയുന്നു. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X