ഗള്‍ഫ് വിമാനക്കൂലി കുറയ്ക്കും
ദില്ലി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാക്കൂലിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ അറിയിച്ചു.
അഞ്ച് മുതല്‍ 29 ശതമാനം വരെയാണ്കുറവ് വരുത്തുന്നത്. കുവൈത്തിലേക്കുള്ള യാത്രാക്കൂലി അഞ്ച് ശതമാനം കുറക്കും. മസ്കറ്റിലേക്ക് 14 ശതമാനവും കൊച്ചി-ഷാര്‍ജ സെക്ടറില്‍ 29 ശതമാനവും യാത്രാനിരക്കില്‍ കുറവുണ്ടാവും. ഇതുകൂടാതെ എല്ലാ സെക്ടറിലും എയര്‍ ഇന്ത്യ അഞ്ച് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ കുറവ് വരുത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥലം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിട്ടുകൊടുത്താലുടന്‍ രാജ്യാന്തര ടെര്‍മിനലിന്റെ പണി തുടങ്ങാമെന്ന് ഷാനവാസ് ഹുസൈന്‍ ആന്റണിയെ അറിയിച്ചു.












Click it and Unblock the Notifications