സിബിഐ സംഘം വീണ്ടും കോട്ടയത്ത്
കോട്ടയം: അഭയക്കേസ് അന്വേഷിക്കുന്ന പ്രത്യേക സിബിഐ സംഘം വീണ്ടും കോട്ടയത്ത്. സൂര്യനെല്ലി പെണ്‍കുട്ടിയ്ക്ക് അഭയക്കേസുമായുള്ള ബന്ധം അന്വേഷിക്കാനാണ് സംഘം കോട്ടയത്ത് വീണ്ടുമെത്തിയത്.
അഭയയുടെ കൊലപാതകം പെണ്‍കുട്ടി കണ്ടിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ചാണ് സിബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്. സൂര്യനെല്ലിക്കേസിലെ പ്രതിയായ മേരിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.
അഭയ കൊല്ലപ്പെട്ട കോട്ടയത്തെ പയസ് ടെന്‍ത് ഹോസ്റലില്‍ സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി താമസിച്ചിരുന്നുവെന്ന് മേരിയുടെ ആരോപണത്തില്‍ പറയുന്നു. 1992ല്‍ അഭയ കൊല്ലപ്പെടുന്ന കാലത്ത് ഈ പെണ്‍കുട്ടി ആറാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. 11 കാരിയായ സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയും യുവാക്കളും തമ്മില്‍ അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നത് സിസ്റര്‍ അഭയ കണ്ടുവെന്നും ഇക്കാരണത്താല്‍ യുവാക്കള്‍ അഭയയെ തലയില്‍ മുറിവേല്പിച്ച് കൊലപ്പെടുത്തിയെന്നും മേരിയുടെ ആരോപണത്തില്‍ പറയുന്നു. ഈ കൊലപാതകത്തിന് പെണ്‍കുട്ടി സാക്ഷിയാണ്. മേരിയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ പെണ്‍കുട്ടി നിഷേധിച്ച സാഹചര്യത്തില്‍ പോളിഗ്രാഫ് ടെസ്റിന് വിധേയയാകണം എന്നാവശ്യപ്പെട്ട് സിബിഐ പെണ്‍കുട്ടിക്ക് കത്ത് നല്കിയിരുന്നു.
എന്നാല്‍ സിബിഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. പെണ്‍കുട്ടിയുടെ അനുവാദത്തോടെയല്ലാതെ പോളിഗ്രാഫ് ടെസ്റിനും മറ്റും വിധേയയാക്കരുതെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. അഭയയുടെ ഹോസ്റലും താന്‍ താമസിച്ചിരുന്ന ഹോസ്റലും തമ്മില്‍ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.












Click it and Unblock the Notifications