Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടിയോടിക്കുമ്പോള്‍ സെല്‍ഫോണ്‍ വേണ്ട

കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ശീലമാക്കിയവര്‍ ശ്രദ്ധിക്കുക. എപ്പോള്‍ വേണമെങ്കിലും പൊലീസ് നിങ്ങള്‍ക്കെതിരെ കേസെടുത്തേക്കാം.

ഡ്രൈവ് ചെയ്യുമ്പോള്‍ സെല്‍ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് വടക്കന്‍ മേഖലാ ഐ ജി കെ. വേണുഗോപാല്‍ നായരുടെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ വണ്ടിയോടിക്കുന്നതിനിടയില്‍ ഫോണ്‍ സംഭാഷണം നടത്തുന്നവരെ തത്കാലം ഒന്ന് ഉപദേശിച്ചുവിടുകയേ ഉള്ളൂ. ഉപദേശം ഫലിക്കുന്നില്ലെങ്കില്‍ അപകടകരമായ ഡ്രൈവിംഗിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വേണുഗോപാല്‍ നായര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ ട്രാഫിക് സംവിധാനത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ ഫോണ്‍ സംഭാഷണ നിരോധനം. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നഗരത്തില്‍ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ ആലുക്കാസ് ജംഗ്ഷന്‍ മുതല്‍ റെയില്‍വെ സ്റേഷന്‍ വരെയായിരിക്കും ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്. ആലുക്കാസ് ജംഗ്ഷന്‍ മുതല്‍ റെയില്‍വെ സ്റേഷന്‍ വരെ പാര്‍ക്കിംഗ് മേഖലകള്‍ അടയാളപ്പെടുത്തും. പരിഷ്കരണം വിജയമായാല്‍ മറ്റ് നഗരങ്ങളിലും ഇത് നടപ്പിലാക്കും.

കെഎസ്ആര്‍ടിസി ബസ് സ്റാന്റിന്റെ ഇടതുഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. ട്രാഫിക് പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+