Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് സോണിയയ്ക്ക് പരാതി നല്‍കി

ദില്ലി: കേരള സര്‍ക്കാരിന്റ പ്രവര്‍ത്തന രീതിയ്ക്കെതിരെ ഐ ഗ്രൂപ്പ് നേതാക്കളുടെ സംഘം പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക്ക് പരാതി നല്‍കി.

ഭരണം ബ്യൂറോക്രസി ഏറ്റെടുത്തിരിക്കുകയാണെന്നും അതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും സോണിയയ്ക്ക് നല്‍കിയ നിവേദനത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.

ഭരണരംഗത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി കുറഞ്ഞുവരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംശയം വളര്‍ന്നിട്ടുണ്ടെന്ന് സോണിയയെ ബോധ്യപ്പെടുത്തതായി പി. പി. തങ്കച്ചന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മന്ത്രിസഭാ പുന:സംഘടന വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

പോഷകസംഘടനകളുടെ ഭാരവാഹികളെ നിയമിച്ചതിലുള്ള പരാതിയും സോണിയയെ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് സോണിയ ഉറപ്പുതന്നതായി തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+