വൈദ്യുതിനിരക്ക് വര്‍ധന മാറ്റിവച്ചു
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം മാറ്റിവച്ചു. ആഗസ്ത് 13 ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമൊന്നുമെടുക്കാന്‍ കഴിയാതെ പിരിഞ്ഞത്.
വൈദ്യുതി നിരക്ക് വര്‍ധന എന്തായാലും വേണ്ടിവരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ അടിമുടി പരിഷ്കരിക്കുമെന്നും വൈദ്യുതിപ്രസരണനഷ്ടം കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിമേഖലയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സമഗ്രപദ്ധതി തയ്യാറാക്കും. വൈദ്യുതി-വ്യവസായമന്ത്രിമാര്‍ ചര്‍ച്ചചെയ്ത് ഇക്കാര്യം തീരുമാനിക്കും. വൈദ്യുതി ഉല്പാദനം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications