വൈദ്യുതി: ഹോട്ടല്‍ രംഗം തളരുന്നു
കൊച്ചി: ഹോട്ടലുകള്‍ക്ക് വ്യവസായമേഖലയ്ക്ക് നല്കുന്ന അതേ നിരക്കില്‍ വൈദ്യുതി നല്കണമെന്ന് വ്യവസായികള്‍. ഈയിടെ ഈ സൗജന്യം എടുത്തുകളഞ്ഞതിനാല്‍ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഹോട്ടല്‍ വ്യവസായികള്‍ ആരോപിക്കുന്നു.
നേരത്തെ ഹോട്ടല്‍ വ്യവസായങ്ങള്‍ ലോടെന്‍ഷന്‍ ഉപഭോക്താക്കളുടെ പട്ടികയിലായിരുന്നു. ഇക്കാലയളവില്‍ വൈദ്യുതിയ്ക്ക് കുറഞ്ഞ തുകയാണ് നല്കേണ്ടിവന്നിരുന്നത്. പക്ഷെ 1986ല്‍ ടൂറിസം മേഖലയ്ക്ക് വ്യവസായപദവി നല്കിയതോടെ ഹോട്ടലുകള്‍ വ്യവസായസ്ഥാപനങ്ങളുടെ നിരക്കില്‍ യൂണിറ്റൊന്നിന് 2.75 രൂപ നല്കേണ്ടിവന്നു. ഇപ്പോള്‍ ഹോട്ടല്‍ മേഖലയ്ക്ക് വ്യവസായപദവി എന്ന പരിഗണന സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ യൂണിറ്റ് ഒന്നിന് 9.25 രൂപ നല്കേണ്ടിവരുന്നു.
ഇന്ത്യയില്‍ തന്നെ ഹോട്ടല്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്കാണ് കേരളത്തിലെന്നും അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്റ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ആരോപിക്കുന്നു. കര്‍ണ്ണാടകയില്‍ ഇത് അഞ്ചു രൂപയും തമിഴ്നാട്ടില്‍ 4.25 രൂപയും ആന്ധ്രയില്‍ 7.25 രൂപയും ആണ്. മഹരാഷ്ട്രയിലാകട്ടെ ആറ് രൂപയും യൂണിറ്റൊന്നിന് ഈടാക്കുന്നു.
ഹോട്ടല്‍ മേഖലയ്ക്ക് വ്യവസായ പദവി എടുത്തുകളഞ്ഞത് കേരളത്തിലെ ടൂറിസം രംഗത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications