കരിപ്പൂരില്‍ കര്‍ശന നിയന്ത്രണം
കോഴിക്കോട് : സ്വാതന്ത്യ്ര ദിനാഘോഷങ്ങളോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സുശക്തമാക്കി.
വിമാനയാത്രക്കാരെ യാത്രയയ്ക്കാനെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആഗസ്റ് 16 വരെ വിമാനത്താവളത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് സിഐഎസ്എഫ് ഡപ്യൂട്ടി കമാന്‍ഡന്റ് ആര്‍. ആര്‍. നാഥന്‍ അറിയിച്ചു.
സ്വാതന്ത്യ്ര ദിനത്തിന് ദേശവിരുദ്ധ ശക്തികളുടെ അതിക്രമങ്ങള്‍ ഉണ്ടാകാനിടയുളളതിനാല്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ വിമാനത്താവള അധികൃതര്‍ തങ്ങളോടാവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
യാത്രക്കാരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കും. വിശിഷ്ട വ്യക്തികളല്ലാത്തവര്‍ക്ക് സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കുമായുളള ലോഞ്ചുകളില്‍ പ്രവേശനമുണ്ടായിരിക്കില്ല. വിമാനത്താവളത്തിലെ സാങ്കേതികവിഭാഗം മാനേജരുടെ പ്രത്യേക അനുമതിയോടെ മാത്രമേ ജീവനക്കാര്‍ക്കു പോലും ലോഞ്ചില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കൂ എന്ന് സിഐഎസ്എഫ് മേധാവി അറിയിച്ചു.
മൂന്നു മാസങ്ങള്‍ക്കു മുമ്പ് എയര്‍പോര്‍ട്ട് കോംപ്ലക്സിന്റെ ചുമതലയേറ്റതിനു ശേഷം ആദ്യമായാണ് സിഐഎസ്എഫ് ഇത്ര കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിമാനത്താവളത്തിനു പുറത്തുളള സുരക്ഷാ ചുമതല കൊണ്ടോട്ടി പൊലീസിനാണ്.












Click it and Unblock the Notifications