ഐഎന്‍ടിയുസി പ്രവര്‍ത്തകനെ കുത്തിക്കൊന്നു
തൃശൂര്‍: തൃശൂരിനടുത്ത് കുട്ടനെല്ലൂരില്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കുട്ടനെല്ലൂര്‍ പെരുവാംകുളങ്ങര മങ്കുഴി വീട്ടില്‍ ശ്രീധരന്റെ മകന്‍ രവി (36)യാണ് മരിച്ചത്.
ഒല്ലൂര്‍ കമ്പനിപ്പടിയിലെ ചുമട്ടുതൊഴിലാളിയാണ് രവി. ആഗസ്ത് 12 തിങ്കളാഴ്ച വൈകുന്നേരമാണ് രവിക്ക് കുത്തേറ്റത്. പൊലീസുകാര്‍ ഉടനെ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കൂടെയുണ്ടായിരുന്ന ഡേവിസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂര്‍വവൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്ന് പറയപ്പെടുന്നു. രവിയ്ക്ക് ഭാര്യയും ഒരു ആണ്‍കുട്ടിയുമുണ്ട്.












Click it and Unblock the Notifications