കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എയര്‍ലൈന്‍സിന് ഓണം മെനു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇക്കുറി ഓണമാഘോഷിക്കും. തിരുവോണദിവസമായ ആഗസ്ത് 21നും മൂന്നാം ഓണദിവസമായ ആഗസ്ത് 22നും ആണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഓണം ആഘോഷിക്കുന്നത്.

ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും പുറപ്പെടുന്ന ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളില്‍ ഓണസദ്യ ഉണ്ടായിരിക്കും. വാഴയിലയിലായിരിക്കും ഓണസദ്യ വിളമ്പുക.

പ്രത്യേക ഓണ മെനുവും യാത്രക്കാര്‍ക്ക് വിതരണം ചെയ്യും. ഈ ഭക്ഷണപ്പട്ടികയില്‍ പ്രാതലിന് അപ്പം, കടലക്കറി, ഇല അട, പഴംപൊരി എന്നിവയുണ്ടാകും. ഉച്ചഭക്ഷണവും അത്താഴവും ഓണസദ്യ തന്നെ.

മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന് കോഴിക്കോട് നിന്നുള്ളത്. കോഴിക്കോട് നിന്ന് ചെന്നൈ, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക്. കോഴിക്കോട് നിന്ന് ദോഹ, ഷാര്‍ജ, ദുബായ്, ബഹറിന്‍ എന്നിവിടങ്ങളിലേക്ക് നാല് അന്താരാഷ്ട്രവിമാനസര്‍വീസുകളും ഇന്ത്യന്‍ എയര്‍ലൈന്‍സ് നടത്തുന്നു. ഈ വിമാനസര്‍വീസുകളിലെല്ലാം ഓണം സ്പെഷ്യന്‍ വിഭവങ്ങള്‍ ഉണ്ടായിരിക്കും.

ഇതുപോലെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഈ രണ്ടു ദിവസങ്ങളില്‍ പുറപ്പെടുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസര്‍വീസുകളിലും ഓണവിഭവങ്ങള്‍ ഉണ്ടായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X